ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ വിവാദ പരാമർശത്തിൽ എടികെ മോഹൻബഗാൻ താരം സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) താക്കീത്.
എഐഎഫ്എഫ് നടത്തിയ അന്വേഷത്തിൽ ജിങ്കാൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ജിങ്കാൻ മാപ്പുചോദിച്ച സാഹചര്യത്തിൽ ഇത്തവണ കൂടുതൽ നടപടികൾ ഒഴിവാക്കുകയാണെന്ന് ഫെഡറേഷൻ അറിയിച്ചു.
ഭാവിയിൽ സമാനമായ പിഴവ് ആവർത്തിച്ചാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം കളത്തിൽനിന്നു മടങ്ങുമ്പോൾ "ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമർശം.
സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ താക്കീത്
09:16 PM Mar 03, 2022 | Deepika.com