മൂ​വാ​യി​രം പൗ​ര​ൻ​മാ​രെ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ഴി​പ്പി​ച്ച​താ​യി കേ​ന്ദ്രം

08:19 PM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ യു​ദ്ധ​മു​ഖ​ത്തു​നി​ന്നും 3000 ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ഴി​പ്പി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 15 വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​വ​രെ മ​ട​ക്കി കൊ​ണ്ടു​വ​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യി​ലൂ​ടെ 6400 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​ന്നു​വെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.