ര​ക്ഷാ​ദൗ​ത്യ​ത്തി​ന് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്

07:56 PM Mar 03, 2022 | Deepika.com
ചെ​ന്നൈ: യു​ക്രെ​യ്നി​ൽ​നി​ന്ന് ത​മി​ഴ്നാ​ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഏ​കോ​പി​പ്പി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക​സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്. യു​ക്രെ​യ്നി​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​ർ പോ​കു​ന്ന​ത്. ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​വു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​മാ​യി മാ​റു​ക​യാ​ണ് ത​മി​ഴ്നാ​ട്.

രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യ ട്രി​ച്ചി ശി​വ, എം.​എ. അ​ബ്ദു​ള്ള, ലോ​ക്സ​ഭാ എം​പി ക​ലാ​നി​ധി വീ​ര​സാ​മി, എം​എ​ൽ​എ ആ​യ ടി.​ആ​ർ.​ബി. രാ​ജ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. നാ​ല് മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രും ഇ​വ​രെ അ​നു​ഗ​മി​ക്കും.

യു​ക്രെ​യ്നി​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഹം​ഗ​റി, റൊ​മേ​നി​യ, പോ​ള​ണ്ട്, സ്ലോ​വാ​ക്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​വ​ർ നേ​തൃ​ത്വം ന​ൽ​കും.