രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളി​ൽ 50 ശ​ത​മാ​ന​വും കേ​ര​ളം ഉ​ൾ​പ്പെ​ടെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ: കേ​ന്ദ്രം

05:56 PM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളി​ൽ 50 ശ​ത​മാ​ന​വും കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, മി​സോ​റാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണെ​ന്ന് കേ​ന്ദ്രം. ഒ​രു സം​സ്ഥാ​ന​ത്ത് മാ​ത്രം പ​തി​നാ​യി​ര​ത്തി​ല​ധി​കം സ​ജീ​വ കേ​സു​ക​ളും ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ 5,000-നും 10,000-​നും ഇ​ട​യി​ൽ സ​ജീ​വ​മാ​യ കേ​സു​ക​ളുമു​ണ്ട്. ശേ​ഷി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ 5,000-ത്തി​ൽ താ​ഴെ സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ പ്ര​തി​വാ​ര ശ​രാ​ശ​രി കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.99% ആ​ണ്. രാ​ജ്യ​ത്ത് സ​ജീ​വ​മാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 77,000 ആ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 6,561 കേ​സു​ക​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തു​മൂ​ലം മ​ര​ണ നി​ര​ക്ക് കു​റ​യു​ന്നു​ണ്ട്. മ​ര​ണം ത​ട​യു​ന്ന​തി​ൽ ആ​ദ്യ ഡോ​സ് 98.9 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി​യു​ണ്ട്. ര​ണ്ട് ഡോ​സു​ക​ളും ന​ൽ​കി​യാ​ൽ അ​ത് 99.3 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഐ​സി​എം​ആ​ർ ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വാ​ക്സി​നേ​ഷ​ൻ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണ്. കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​തി​ച്ചു​ചാ​ട്ട​ത്തി​ൽ നി​ന്ന് വാ​ക്സി​ൻ രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചു​വെ​ന്നു നീ​തി ആ​യോ​ഗ് അം​ഗം ഡോ. ​വി.​കെ. പോ​ൾ പ​റ​ഞ്ഞു.