കീവ്: സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും തങ്ങൾക്ക് നഷ്ടപ്പെടാനില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. യുക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ വലിയ വിലനൽകേണ്ടിവരുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി.
യുദ്ധത്തിനു ശേഷം തങ്ങൾ യുക്രെയ്നെ പുനർനിർമിക്കും. നിങ്ങൾ തകർക്കുന്ന ഓരോ പാലങ്ങളും റോഡുകളും പുനർനിർമിക്കും. ഓരോ വീടും എല്ലാ തെരുവുകളും എല്ലാ നഗരങ്ങളും പുനഃസ്ഥാപിക്കും. റഷ്യയോട് പറയുന്നു- നഷ്ടപരിഹാരം, ഓഹരി എന്നീ വാക്കുകൾ ഓർത്തുവയ്ക്കുക.
ഈ രാജ്യത്തിനെതിരായി, ഓരോ യുക്രെയ്ൻ പൗരന്മാർക്കെതിരായി ചെയ്ത എല്ലാത്തിനും അതേ നാണയത്തിൽ പകരം ചെയ്യും. റഷ്യൻ സൈന്യം യുക്രെയ്നെ പൂർണമായും പിടിച്ചെടുത്താൽ അടുത്ത പ്രതിരോധ ഘട്ടം ആരംഭിക്കും. തങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, സ്വാതന്ത്ര്യമല്ലാതെ-അദ്ദേഹം പറഞ്ഞു. യുക്രെയ്ന് തങ്ങളുടെ സഖ്യകക്ഷികളിൽ നിന്ന് ദിവസേന ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഷ്ടപ്പെടാനൊന്നുമില്ല, സ്വാതന്ത്ര്യമല്ലാതെ: പകരംവീട്ടുമെന്ന് യുക്രെയ്ൻ പ്രസിഡന്റ്
05:49 PM Mar 03, 2022 | Deepika.com