ര​ഞ്ജി ട്രോ​ഫി: മ​ധ്യ​പ്ര​ദേ​ശ് ശ​ക്ത​മാ​യ നി​ല​യി​ൽ

05:04 PM Mar 03, 2022 | Deepika.com
സൗ​രാ​ഷ്ട്ര: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശ് മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ഒ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന മ​ധ്യ​പ്ര​ദേ​ശ് 218/2 എ​ന്ന നി​ല​യി​ലാ​ണ്. ഓ​പ്പ​ണ​ർ യാ​ഷ് ദു​ബെ​യു​ടെ സെ​ഞ്ചു​റി​യും (പു​റ​ത്താ​കാ​തെ 105) ര​ജ​ത് പാ​ടി​ഡാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​ണ് (പു​റ​ത്താ​കാ​തെ 75) മ​ധ്യ​പ്ര​ദേ​ശി​നെ മി​ക​ച്ച നി​ല​യി​ൽ എ​ത്തി​ച്ച​ത്.

മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 130 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഹി​മാ​ൻ​ഷു മാ​ൻ​ട്രി (23), ശു​ഭം ശ​ർ​മ (11) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. കേ​ര​ള​ത്തി​നാ​യി ജ​ല​ജ് സ​ക്സേ​ന​യും സി​ജോ​മോ​ൻ ജോ​സ​ഫും ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച് പോ​യി​ന്‍റി​ൽ തു​ല്യ​ത പാ​ലി​ക്കു​ക​യാ​ണ് ഇ​രു​ടീ​മു​ക​ളും. അ​തി​നാ​ൽ ഈ ​മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​ന​മാ​കും നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ച​വി​ട്ടു​പ​ടി​യാ​കു​ക. മ​ത്സ​രം സ​മ​നി​ല​യി​ൽ ആ​യാ​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡ് നേ​ടു​ന്ന ടീം ​നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.