മോസ്കോ: ആണവയുദ്ധം ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും റഷ്യയുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്. മാധ്യമങ്ങളുമായി ഓൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവയുദ്ധം എന്ന ആശയം നിരന്തരം കറങ്ങുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. അത് തങ്ങളുടെ തലയിൽകെട്ടിവയ്ക്കേണ്ട. മൂന്നാംലോക യുദ്ധമുണ്ടായാൽ അത് ആണവയുദ്ധമായിരിക്കുമെന്നും ലവ്റോവ് പറഞ്ഞു. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയനുമായും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുമായും അദ്ദേഹം അമേരിക്കയെ താരതമ്യം ചെയ്തു.
അവരുടെ കാലത്ത്, നെപ്പോളിയനും ഹിറ്റ്ലറും യൂറോപ്പിനെ കീഴടക്കാൻ സ്വയം തുനിഞ്ഞിറങ്ങി. ഇപ്പോൾ അമേരിക്കയാണ് അത് ഏറ്റെടുത്തിരിക്കുന്നത്- റഷ്യൻ വിദേശകാര്യമന്ത്രി ആരോപിച്ചു.
ആണവയുദ്ധം പാശ്ചാത്യരുടെ ആഗ്രഹം; റഷ്യയുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്ന് സെര്‍ജി ലവ്റോവ്
05:14 PM Mar 03, 2022 | Deepika.com