വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വി​മാ​ന​ത്തി​ൽ ക​യ​റ്റാ​നാ​കി​ല്ല; സ്വ​ന്തം നി​ല​യ്ക്ക് പോ​ക​ണ​മെ​ന്ന് കേ​ര​ള ഹൗ​സ്

03:12 PM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ നി​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ൾ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി സ്വ​ന്തം നി​ല​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് കേ​ര​ള ഹൗ​സ് അ​റി​യി​ച്ചു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വി​മാ​ന​ത്തി​ൽ ക​യ​റ്റാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ർ​ഏ​ഷ്യ അ​റി​യി​ച്ചു. പോ​ളി​സി വി​ഷ​യ​മാ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ നാ‌‌​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ർ​പ്പാ​ടാ​ക്കി​യ​ത് എ​യ​ർ​ഏ​ഷ്യ​യെ​യാ​ണ്.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് ശ്ര​മി​ക്ക​ണ​മെ​ന്നും അ​തി​ന് സ​മ​യ​മെ​ടു​ക്കു​മെ​ന്നും കേ​ര​ള​ഹൗ​സ് വ്യ​ക്ത​മാ​ക്കി.

ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി ആ​ര്യ​യും ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ അഞ്ജുവും യു​ക്രെ​യ്നി​ൽ നി​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ആര്യ നായയെയും അഞ്ജു പൂച്ചയെയുമായാണ് എത്തിയത്.

നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ താ​ണ്ടി​യാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഇ​വി​ടം വ​രെ കൊ​ണ്ടു​വ​ന്ന​തെ​ന്നും എ​ന്തു സം​ഭ​വി​ച്ചാ​ലും മൃ​ഗ​ങ്ങ​ളു​മാ​യി മാ​ത്ര​മേ നാ​ട്ടി​ലേ​ക്ക് എ​ത്തു​ക​യു​ള്ളു​വെ​ന്നും വി​ദ്യാ​ർ​ഥിനി​ക​ൾ പ​റ​ഞ്ഞു. അതേസമയം, ഏറെ നടക്കുകയും മറ്റും ചെയ്യേണ്ടി വന്നതിനാൽ നായ സേറ ക്ഷീണിതയാണെന്നും അതിനാൽ ആശുപത്രിയിൽ കൊണ്ടുപോകുമെന്നും ആര്യ മാധ്യമങ്ങളോടു പറഞ്ഞു.