പൗ​ര​ന്മാ​രെ തി​രി​കെയെ​ത്തി​ക്ക​ണം; ഇ​ന്ത്യ​യോ​ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി നേ​പ്പാ​ൾ

02:05 PM Mar 03, 2022 | Deepika.com
കാ​ഠ്മ​ണ്ഡു: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ന്ത്യ​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് നേ​പ്പാ​ള്‍. ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​പ്പാ​ള്‍ സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യോ​ട് ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ എ​ന്ന പേ​രി​ലാ​ണ് യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തി​രി​കെ രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നേ​പ്പാ​ളും ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രും നേ​പ്പാ​ളി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് അ​നു​കൂ​ല​മാ​യി​ട്ടാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.