ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നെ​തി​രേ "മീ ​ടു' ആ​രോ​പ​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

01:50 PM Mar 03, 2022 | Deepika.com
കൊ​ച്ചി: ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ് ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന യു​വ​തി​ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ലൈം​ഗി​കാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ പോ​ലീ​സി​ന് പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

കൊ​ച്ചി​യി​ലെ ഒ​രു കേ​ന്ദ്ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്യു​മ്പോ​ള്‍ ആ​ര്‍​ട്ടി​സ്റ്റ് സ്വ​കാ​ര്യ ഭാ​ഗ​ത്ത് സ്പ​ര്‍​ശി​ച്ചെ​ന്നും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ഒ​രു യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ യു​വ​തി​ക​ള്‍ ത​ങ്ങ​ള്‍​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ത് ച​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ര്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.