ചെ​ങ്ങ​ന്നൂ​രി​ൽ കെ ​റെ​യി​ൽ ക​ല്ലി​ട​ൽ ത​ട​ഞ്ഞു; എ​ട്ടു പേ​ർ അ​റ​സ്റ്റി​ൽ

01:47 PM Mar 03, 2022 | Deepika.com
ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ന് സ​മീ​പം മു​ള​ക്കു​ഴ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള ക​ല്ലി​ട​ല്‍ ത​ട​ഞ്ഞ് നാ​ട്ടു​കാ​ര്‍. സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

തു​ട​ര്‍​ന്ന് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലി​ട്ടു. ഇ​തി​നി​ടെ, ആ​ലു​വ ചൊ​വ്വ​ര​യി​ലും കെ ​റെ​യി​ൽ പ​ദ്ധ​തി​ക്ക് ക​ല്ലി​ടാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.