മരണം മണക്കുന്ന രാ​സ​ല​ഹ​രി "പാ​ര​ഡൈ​സ്-650' യുവാവ് വരുത്തിയത് കൊറിയറിൽ

02:20 PM Mar 03, 2022 | Deepika.com
കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി മ​രു​ന്നാ​യ "പാ​ര​ഡൈ​സ്-650' മാ​യി എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍ മ​രു​ന്നു ​വാ​ങ്ങി​യതു ചെ​ന്നൈ​യി​ല്‍​നി​ന്നു കൊ​റി​യ​ര്‍ വ​ഴി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്താ​ണ് ഇ​തി​നു സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​മ​ശേ​രി കു​സാ​റ്റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന​ വ​ര്‍​ഷ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​യാ​യ തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല കോ​ട്ട​വ​ച്ച​വി​ള ജ​ഗ​ത് റാം ​ജോ​യി​യെ (22) യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

അ​ത്യ​ന്തം വി​നാ​ശ​കാ​രി​യ പാ​ര​ഡൈ​സ് -650ന്‍റെ 20 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രു എ​ല്‍​എ​സ്ഡി സ്റ്റാ​മ്പിനു വി​പ​ണി​യി​ല്‍ 4,000 മു​ത​ല്‍ 7,000 രൂ​പ വ​രെ വി​ല വ​രു​മെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇയാൾ പറഞ്ഞത്. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു പണം കണ്ടെത്താനാണ് ഇയാൾ പ്രധാനമായും ലഹരി കച്ചവടത്തിന് ഇറങ്ങിയത്. ഇയാളും ലഹരിക്ക് അടിമയാണ്. സ്വന്തം ഉപയോഗത്തിനും കൂടിയാണ് ഈ ലഹരി കടത്ത്.

പാ​ര​ഡൈ​സ് -650 അ​ത്യ​ന്തം വി​നാ​ശ​കാ​രി

നി​ശാ​പാ​ര്‍​ട്ടി​ക​ള്‍​ക്കു ലഹരി കിട്ടാൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഒ​ന്നാ​ണ് പാ​ര​ഡൈ​സ് -650. ഏ​റ്റ​വും വീ​ര്യ​മു​ള്ള ത്രീ ​ഡോ​ട്ട​ഡ് സ്റ്റാ​മ്പാ​ണി​ത്. സ്റ്റാ​മ്പി​ന്‍റ പു​റ​കി​ലു​ള്ള ഡോ​ട്ടു​ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​തി​ന്‍റെ വീ​ര്യ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​ത്. 650 മൈ​ക്രോ​ഗ്രാം ലൈ​സ​ര്‍​ജി​ക് ആ​സി​ഡ് ക​ണ്ട​ന്‍റു​ള്ള സ്റ്റാ​മ്പാ​ണി​ത്.

നേ​രി​ട്ട് നാ​ക്കി​ല്‍ വ​ച്ച് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഇ​വ ഒ​രെ​ണ്ണം 48 മ​ണി​ക്കൂ​ര്‍ വ​രെ ഉ​ന്‍​മാ​ദ അ​വ​സ്ഥ​യി​ല്‍ നി​ര്‍​ത്താ​ന്‍ ശേ​ഷി​യു​ള്ള മാ​ര​ക മ​യ​ക്ക് മ​രു​ന്ന് ഇ​നത്തി​ല്‍​പ്പെ​ട്ട​താ​ണ്. നാ​ക്കി​ലും ചു​ണ്ടി​നു​ള്ളി​ലും ഒ​ട്ടി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വ​യു​ടെ അ​ള​വ് അ​ല്‍​പം കൂ​ടി​യാ​ല്‍ത്ത​ന്നെ ഉപയോഗിക്കുന്നയാൾ മരണപ്പെട്ടേക്കാം. ഈ മയക്കുമരുന്നിന്‍റെ ഉപയോഗം ജീവൻ വച്ചുള്ള കളിയാണെന്നു ചുരുക്കം. പക്ഷേ, ലഹരി തലയ്ക്കു പിടിച്ച പലരും ജീവൻ പണയം വച്ചും ഇതിന്‍റെയൊക്കെ പിന്നാലെ നടക്കുകയാണ്.

ന്യൂ​ജ​ന്‍ ത​ല​മു​റ​യ്ക്ക് ഇ​പ്പോ​ള്‍ പ്രി​യം എ​ല്‍​എ​സ്ഡി മു​ത​ല്‍ മു​ക​ളിലേ​ക്കു​ള്ള സി​ന്ത​റ്റി​ക് ഡ്ര​ഗ് ആ​ണെ​ന്നും ക​ഞ്ചാ​വ് പോ​ലു​ള്ള ക​ണ്‍​ട്രി ഡ്ര​ഗു​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഡി​മാ​ൻ​ഡ് കു​റ​വാ​ണെ​ന്നും ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പറഞ്ഞു. 0.1 ഗ്രാം ​എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് കൈ​വ​ശം വ​യ്ക്കു​ന്ന​ത് 20 വ​ര്‍​ഷം വ​രെ ക​ഠി​ന ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്. 100 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​പോ​ലെ​യു​ള്ള അ​തീ​വ ഗൗ​ര​വ​മു​ള്ള കു​റ്റ​കൃ​ത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉള്ളത്.

ല​ഹ​രി കൈ​മാ​റ്റ​ത്തി​ന് ടെ​ലി​ഗ്രാ​മും

അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വം നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി ടെ​ലി​ഗ്രാം മെ​സഞ്ച​ര്‍ ആപ്പ് ആ​ണ് ഇ​യാ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ല​ഹ​രി കൈ​മാ​റ്റ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. ഇ​ത്ത​രം ര​ഹ​സ്യ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഡീ​ലു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പലപ്പോഴും ഫലം കാണാറില്ല.



ഇയാൾ കസ്റ്റഡിയിൽ ആയതിനു ശേഷം നി​ര​വ​ധി യു​വ​തി -യു​വാ​ക്ക​ളാ​ണ് മ​യ​ക്കുമ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ട് ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്കു വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഇ​യാ​ളി​ല്‍നി​ന്നു മ​യ​ക്കുമ​രു​ന്ന് വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന യു​വ​തി-​യു​വാ​ക്ക​ളെ ക​ണ്ടെ​ത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർക്ക് എ​റ​ണാ​കു​ളം ക​ച്ചേ​രിപ്പ​ടി​യി​ലു​ള്ള കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​റി​ല്‍ കൗ​ണ്‍​സി​ലിം​ഗ് നൽകാൻ ശ്രമിക്കുമെന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ദ​ക്ഷി​ണ മേ​ഖ​ല ക​മ്മീ​ഷ​ണ​ര്‍ സ്‌​ക്വാ​ഡി​ലെ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വൈ​ശാ​ഖ് വി. ​പി​ള്ള, അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫി​ലി​പ്പ് തോ​മ​സ്, ക​മ്മീ​ഷ​ണ​ര്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​എ​ന്‍. സു​രേ​ഷ് കു​മാ​ര്‍, എം. ​അ​സീ​സ്, എ​റ​ണാ​കു​ളം റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം ​എ​സ്. ഹ​നീ​ഫ, കൊ​ച്ചി സി​റ്റി മെ​ട്രോ ഷാ​ഡോ​യി​ലെ എ​ന്‍.​ഡി. ടോ​മി, എ​ന്‍.​ജി. അ​ജി​ത്ത്കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.