റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നോ​ട് യു​ദ്ധം നി​ർ​ത്താ​ൻ പ​റ​യാ​നാ​കു​മോ..? സു​പ്രീം കോ​ട​തി

02:24 PM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​ക്ക് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു.

റൊ​മാ​നി​യ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നോ​ട് യു​ദ്ധം നി​ർ​ത്താ​ൻ ത​നി​ക്ക് പ​റ​യാ​നാ​കു​മോ? ര​ക്ഷാ​ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട​ല്ലോ​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൂ​ടു​ത​ൽ എ​ന്ത് ചെ​യ്യാ​നാ​കു​മോ​യെ​ന്ന് ചോ​ദി​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി റ​ഷ്യ​ൻ, യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റു​മാ​രോ​ട് സം​സാ​രി​ച്ചു. ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കാ​ൻ നാ​ലു മ​ന്ത്രി​മാ​രെ നി​യോ​ഗി​ച്ച​താ​യും എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു.



വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ഴും അ​വി​ടെ​യു​ണ്ടെ​ന്നും സം​വി​ധാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.