"ചൈ​ന സ​ന്തോ​ഷി​ക്കു​ന്നു': അ​ടു​ത്ത അ​ധി​നി​വേ​ശം താ​യ്‌​വാ​നി​ലെ​ന്ന് ട്രം​പ്

12:17 PM Mar 03, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം രൂ​ക്ഷ​മാ​യി​രി​ക്കെ, ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള​ള അ​ടു​ത്ത​ത് താ​യ്‌​വാ​ൻ ആ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൈ​ന താ​യ്‌​വാ​നെ ല​ക്ഷ്യം വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഫോ​ക്സ് ബി​സി​ന​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടു​ത്ത​താ​യി സം​ഘ​ർ​ഷം ന​ട​ക്കാ​ൻ പോ​കു​ന്ന​ത് താ​യ്‌​വാ​നി​ലാ​യി​രി​ക്കും. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ഇ​തി​നെ വീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. താ​യ്‌​വാ​ൻ വി​ഷ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​തി​രേ​യും ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

താ​യ്‌​വാ​നി​ൽ ചൈ​നീ​സ് അ​ധി​നി​വേ​ശം ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക വ​ലി​യ വി​ഡ്ഢി​ത്ത​മാ​ണ് ന​ട​ത്തു​ന്ന​ത്. ന​മ്മു​ടെ നേ​താ​ക്ക​ൾ ക​ഴി​വു​കെ​ട്ട​വ​രാ​ണെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്നു. തീ​ർ​ച്ച​യാ​യും അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കും, ഇ​ത് അ​വ​രു​ടെ സ​മ​യ​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.