കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം. സിപിഐ നേതാക്കള്‍ റവന്യു വകുപ്പിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ഇടുക്കിയില്‍ നിന്നുള്ള അംഗങ്ങള്‍ സമ്മേളനത്തില്‍ പറഞ്ഞു.
പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റി. എല്ലാത്തിന്റെയും ക്രെഡിറ്റ് അടിച്ച് മാറ്റാന്‍ മാത്രമാണ് സിപിഐക്ക് ഉത്സാഹം. തെറ്റുകള്‍ സിപിഎമ്മിന്റേത് മാത്രമാകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം.
പണപ്പിരിവ് നടത്തുന്നു; സിപിഎം സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷ വിമർശനം
10:58 AM Mar 03, 2022 | Deepika.com