കൊച്ചി: പാർട്ടിയിലെ ചില നേതാക്കൾ വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നുവെന്ന വിമർശനവുമായി മന്ത്രി ആർ. ബന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കൾക്ക് മോശം സമീപനമാണുള്ളത്. ഇതേക്കുറിച്ച് പരാതി പറഞ്ഞാലും പരിഗണിക്കാറില്ല. പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്നു. ഖേദത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നു; വിമർശനവുമായി മന്ത്രി ആർ. ബിന്ദു
10:41 AM Mar 03, 2022 | Deepika.com