ഇ​ന്ത്യ​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി​യി​ട്ടി​ല്ല; റ​ഷ്യ​യു​ടെ വാ​ദം ത​ള്ളി ഇ​ന്ത്യ

09:41 AM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ന്‍ സൈ​ന്യം വി​ദ്യാ​ര്‍​ഥി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ചു. ഇ​ത്ത​ര​മൊ​രു റി​പ്പോ​ര്‍​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​രെ ര​ക്ഷി​ക്കാ​ന്‍ യു​ക്രെ​യ്‌​നും സ​ഹ​ക​രി​ക്കു​മെ​ന്നും വ്യ​ക്താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര്‍​കീ​വ് വി​ട്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. 270 വി​ദ്യാ​ര്‍​ഥി​ക​ള്‍ ട്രെ​യി​നി​ല്‍ ലി​വി​ലേ​ക്ക് തി​രി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

വ​ലി​യൊ​രു സം​ഘം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ യു​ക്രെ​യ്ൻ ബ​ന്ദി​ക​ളാ​ക്കി​യി​ട്ടു​ണ്ടെ​ന്ന വാ​ർ​ത്ത റ​ഷ്യ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​മെ​ന്നും റ​ഷ്യ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.