രണ്ടു കാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ കൊന്പൻ ഇപ്പോൾ നാട്ടുകാരുടെ നേർക്ക്

09:23 AM Mar 03, 2022 | Deepika.com
മൂ​ന്നാ​ര്‍: രണ്ടു കാട്ടാനകൾ ഏറ്റുമുട്ടി. ഇതിൽ പരിക്കേറ്റ കൊന്പൻ ഇപ്പോൾ നാട്ടുകാരെ വിരട്ടുന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​നു സ​മീ​പ​മു​ള്ള കു​റു​മ​ല ഡി​വി​ഷ​നി​ലാണ് കൊന്പൻമാൻ കൊ​മ്പു​കോ​ര്‍​ത്തത്. പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​നി​ട​യി​ല്‍ ര​ണ്ടു കൊ​മ്പ​ന്‍​മാ​ര്‍​ക്കും കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇതിലൊരെണ്ണം ഇപ്പോൾ നാട്ടുകാർക്കു കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.

ക​ണ്ണി​നും ചെ​വി​ക്കും ഇ​ട​യി​ലെ പ​രി​ക്കി​ല്‍​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന ര​ക്ത​വും കീ​റി​പ്പ​റി​ഞ്ഞ ചെ​വി​യു​മാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന കാ​ട്ടാ​ന ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. മൂ​ന്നാ​ര്‍ ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലു​ള്ള വീ​ടു​ക​ള്‍​ക്കു സ​മീ​പ​മാ​ണ് പ​രി​ക്കു​ക​ളു​മാ​യി കാ​ട്ടാ​ന ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യെ​ത്തി​യ​ത്.

ക​ണ്ണി​ല്‍​നിന്നു വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങി​യ ​പോ​ലെ​യു​ള്ള പാ​ടു​ക​ളും കാ​ണാം. പോ​രാ​ട്ട​ത്തി​നു​ ശേ​ഷം എ​സ്റ്റേ​റ്റി​ല്‍ ആ​ന​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. വീ​ടി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കാ​ട്ടാ​ന ത​ക​ര്‍​ക്കു​ക​യും തേ​യി​ല​ച്ചെ​ടി​ക​ള്‍ പി​ഴു​തെ​റി​യു​ക​യും ചെ​യ്തി​രു​ന്നു.

ഇതിനിടെ, കാ​ട്ടാ​ന​യു​ടെ തൊ​ട്ടു​മു​മ്പി​ല്‍ കു​ടു​ങ്ങി​യ യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്കു രക്ഷപ്പെട്ട സംഭവവും ഉണ്ടായി. മൂ​ന്നാ​ര്‍ ന​ല്ല​ത​ണ്ണി സ്വ​ദേ​ശി​യും ഇ​ന്‍​സ്റ്റ​ന്‍റ് ടീ ​ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നു​മാ​യ സ​ന്തോ​ഷ് ആ​ന്‍റ​ണി​യാ​ണ് ആ​ന​യു​ടെ മു​ന്നി​ല്‍​നി​ന്നു കഷ്ടിച്ചു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പാ​ത​യു​ടെ ഒ​രു വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ഷെ​ഡി​നു സ​മീ​പം നി​ന്നി​രു​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ട്ടെന്നു ബൈ​ക്ക് വെ​ട്ടി​ച്ചു​മാ​റ്റി പോ​യെ​ങ്കി​ലും കു​റ​ച്ചു​ദൂ​രം ആ​ന സ​ന്തോ​ഷി​നെ പി​ന്‍​തു​ട​ര്‍​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ല്ല​ത​ണ്ണി​ക്കു സ​മീ​പ​മു​ള്ള കു​റു​മ​ല ഡി​വി​ഷ​നി​ല്‍ പ​ര​സ്പ​രം കൊ​മ്പു​കോ​ര്‍​ത്തു പ​രി​ക്കേ​റ്റ ആ​ന​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​തെ​ന്നു ക​രു​തു​ന്നു. ദേ​ഹ​ത്തു മു​ഴു​വ​ന്‍ മ​ണ്ണ് വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്‍​സ്റ്റ​ന്‍റ് ടീ ​ഡി​വി​ഷ​ന്‍ ഫാ​ക്ട​റി​യി​ലെ ജോ​ലി​ക​ള്‍ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു കാ​ര​ണം രാ​ത്രി ഡ്യൂ​ട്ടി​ക്കാ​യി വീ​ട്ടി​ലേ​ക്കും ഫാ​ക്ട​റി​യി​ലേ​ക്കും ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ഈ ​മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​മാ​യ തെ​രു​വു​വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. രാ​ത്രി​യി​ൽ കാ​ട്ടാ​ന മ​റ​ഞ്ഞു​നി​ന്നാ​ല്‍ അ​ടു​ത്തെ​ത്തി​യാ​ല്‍ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യൂ.