ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ യു​ക്രെ​യ്ൻ സൈ​ന്യം ബ​ന്ദി​ക​ളാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്ന് റ​ഷ്യ

09:06 AM Mar 03, 2022 | Deepika.com
കീ​വ്: ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ യു​ക്രെ​യ്ൻ സൈ​ന്യം ബ​ന്ദി​ക​ളാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്ന് റ​ഷ്യ. ക​ർ​ക്കീ​വി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ സം​ഘ​ത്തെ യു​ക്രെ​യ്ൻ സൈ​ന്യം ബ​ന്ദി​ക​ളാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ആ​ണ് അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ റ​ഷ്യ​ൻ സാ​യു​ധ സേ​ന ത​യാ​റാ​ണ്. ഇ​ന്ത്യ നി​ർ​ദേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ റ​ഷ്യ​ൻ മേ​ഖ​ല​യി​ലൂ​ടെ സൈ​ന്യ​ത്തി​ന്‍റെ വി​മാ​ന​ത്തി​ൽ ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കാം. അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ വി​മാ​ന​ത്തി​ൽ അ​വ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​പോ​കാ​മെ​ന്നും റ​ഷ്യ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ർ പു​ടി​നു​മാ​യി ക​ർ​കീ​വി​ലെ സ്ഥി​തി​ഗ​തി​ക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് റ​ഷ്യ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ ക​ർ​കീ​വ് റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ യു​ക്രെ​യ്ന്‍റെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വി​ടെ നി​ന്നും ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.