ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ; വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ

08:12 AM Mar 03, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഏ​ഴാം ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ​ൻ സൈ​ന്യം. ഇ​സ്‌​യു​മി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ സൈ​ന്യം ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ ആ​ക്ര​മ​ണം ന​ട​ത്തി. മൂ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് യു​ക്രെ​യ്ൻ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും കാ​ർ​ക്കീ​വി​ലും റ​ഷ്യ ആ​ക്ര​മ​ണം തു​ട​ർ​ന്നു.

റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കീ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ യു​ക്രെ​യ്ൻ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കീ​വി​ലെ തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ങ്ക​റു​ക​ളി​ലേ​ക്ക് പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. കീ​വി​ലെ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം.

യു​ക്രെ​യ്നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ 752 സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് യു​എ​ൻ മ​നു​ഷ്യാ​കാ​ശ വി​ഭാ​ഗം അ​റി​യി​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 9,000 റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് യു​ക്രൈ​ൻ പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു. കീ​വി​ന്‍റെ ചെ​റു​ത്ത് നി​ൽ​പ്പ് റ​ഷ്യ​ൻ പ​ദ്ധ​തി​ക​ൾ ത​കി​ടം​മ​റി​ച്ചെ​ന്ന് വഌ​ദി​മി​ർ സെ​ല​ൻ​സ്‌​കി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, യു​ക്രെ​യ്ൻ-​റ​ഷ്യ ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച ഇ​ന്ന് ന​ട​ക്കും. പോ​ള​ണ്ട് -ബെ​ലാ​റൂ​സ് അ​തി​ർ​ത്തി​യി​ലാ​ണ് ച​ർ​ച്ച ന​ട​ക്കു​ക. വെ​ടി​നി​ർ​ത്ത​ലും ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.