ടോക്കിയോ: യുക്രെയ്ന് 20 ലക്ഷം ഡോളർ ദുരിതാശ്വാസ സഹായം നല്‍കുമെന്ന് ജപ്പാനിലെ ഇലക് ട്രോണിക്, എന്റർടെയ്ൻമെന്റ് കമ്പനി സോണി അറിയിച്ചു. യുഎൻ അഭയാർഥി ഏജൻസി, സേവ് ദ ചിൽഡ്രന്‍ എന്നിവ മുഖാന്തിരമായിരിക്കും സഹായം ലഭ്യമാക്കുക.
യുദ്ധക്കെടുതികൾ നേരിടുന്നവർക്കൊപ്പാണെന്ന് അറിയിച്ച സേണി, റഷ്യയിലെ സിനിമാ റിലീസുകൾ നി ർത്തിവയ്ക്കാനും തീരുമാനിച്ചു.
നേരത്തേ ജപ്പാനിലെ രാക്കുടെൻ ഇ-കൊമേഴ്സ് സൈറ്റിന്റെ ഉടമൻസ്ഥൻ മിക്കി മികിതാനി യുക്രെയ്ൻ സർക്കാരിന് 87 ലക്ഷം ഡോളർ നല്‍കിയിരുന്നു. കീവിലെ ജാപ്പനീസ് എംബസി താത്കാലികമായി അടച്ച് പടിഞ്ഞാറൻ യുക്രെയ്നിലെ ലെവീവിലേക്കു മാറ്റി.
യുക്രെയ്നു 20 ലക്ഷം ഡോളർ സഹായവുമായി സോണി
07:35 AM Mar 03, 2022 | Deepika.com