ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ന​വീ​നി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കും: റ​ഷ്യ

05:09 AM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി എ​സ്.​ജെ. ന​വീ​ൻ കൊ​ല്ല​പ്പെ ട്ട​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് നി​യു​ക്ത റ​ഷ്യ​ൻ സ്ഥാ​ന​പ​തി ഡെ​നി​സ് അ​ലി​പോ​വ്. ന​വീ​നി​ന്‍റെ കു​ടും​ബ​ത്തോ​ടും മു​ഴു​വ​ൻ ഇ​ന്ത്യ​ൻ ജ​ന​ത​യോ​ടും ഞ​ങ്ങ​ളു​ടെ അ​നു​ശോ​ച​നം അ​റി​യി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു'- അ​ലി​പോ​വ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തീ​വ്ര സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റ​ഷ്യ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യും. ന​വീ​നി​ന്‍റെ മ​ര​ണ​ത്തെ കു​റി​ച്ച് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖാ​ർ​കീ​വ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ലാം​വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ന​വീ​ൻ.

ഖാ​ർ​കീ​വി​ലെ ഗ​വ​ർ​ണ​റു​ടെ വ​സ​തി​ക്കു നേ​രേ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ങ്ക​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​വീ​ൻ ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ക്യൂ ​വി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.