ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാത്രി 8.30നാണ് യോഗം വിളിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി മോദി ഇന്ന് ചർച്ച നടത്താനിരിക്കെയാണ് ഉന്നതതല യോഗം വിളിച്ചത്.
ഇന്ത്യൻ പൗരൻമാരെ തിരികെ എത്തിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് മോദി പുടിനുമായി ചർച്ച നടത്തുന്നത്. കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിയ പൗരന്മാർക്ക് റഷ്യ വഴി സുരക്ഷിത പാതയൊരുക്കാനാണ് ഇന്ത്യൻ ശ്രമം.
യുക്രെയ്ൻ: ഉന്നതതല യോഗം വീണ്ടും വിളിച്ച് പ്രധാനമന്ത്രി
08:28 PM Mar 02, 2022 | Deepika.com