"പു​റ​ത്ത് രൂ​ക്ഷ​മാ​യ ഷെ​ല്ലാ​ക്ര​മ​ണം, എം​ബ​സി പ​റ​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ഞ​ങ്ങ​ൾ എ​ങ്ങ​നെ പോ​കും'

07:44 PM Mar 02, 2022 | Deepika.com
കാ​ർ​കീ​വ്: യു​ക്രെ​യ്നി​ൽ യു​ദ്ധം കൊ​ടു​ന്പി​രി കൊ​ണ്ടി​രി​ക്കെ കാ​ർ​കീ​വ് വി​ട​ണ​മെ​ന്ന ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​വ​ശ്യ​ത്തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ. പു​റ​ത്ത് ശ​ക്ത​മാ​യ ഷെ​ല്ലാ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ക​ർ​ഫ്യൂ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എം​ബ​സി പ​റ​യു​ന്ന​തു​പോ​ലെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് ത​ങ്ങ​ൾ എ​ങ്ങ​നെ ന​ട​ന്നു പോ​കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദി​ക്കു​ന്നു.

നി​ല​വി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ക്കാ​രെ ട്രെ​യി​നു​ക​ളി​ൽ ക​യ​റ്റു​ന്നി​ല്ല. വ​ള​രെ മോ​ശ​മാ​യാ​ണ് ഇ​ന്ത്യ​ക്കാ​രോ​ട് ഇ​വി​ടെ പെ​രു​മാ​റു​ന്ന​ത്. എം​ബ​സി പ​റ​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​ക​ണ​മെ​ങ്കി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യ​ണം. ഷെ​ല്ലാ​ക്ര​മ​ണ​മു​ള്ള​പ്പോ​ൾ ഞ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് യാ​ത്ര ചെ​യ്യു​ക​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം, റ​ഷ്യ​ൻ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കാ​ർ​വീ​വ് വി​ട​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ട് ഇ​ന്ത്യ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. വൈ​കു​ന്നേ​രം ആ​റി​ന് മു​ൻ​പ് കാ​ർ​കീ​വ് വി​ടാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പെ​സോ​ചി​ൻ, ബ​ബ​യെ, ബെ​സ്ലു​ഡോ​വ്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.