കൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളപ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. നയരേഖ പാർട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരിട്ടുള്ള വിദേശനിക്ഷേപമാകാം. വികസനപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുതാൽപര്യത്തിന് തടസമല്ലാത്ത വിദേശവായ്പകൾ സ്വീകരിക്കണം. പാർട്ടി പരിപാടിയിൽ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശനിക്ഷേപം തുടരും. നിക്ഷേപം വരുമ്പോൾ പാവപ്പെട്ടവരുടെ സംരക്ഷണം ഉറപ്പാക്കണം. നയരേഖ പാർട്ടികോൺഗ്രസ് രേഖയ്ക്കു വിരുദ്ധമല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
1957 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ നയരേഖയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയരേഖയിന്മേൽ വ്യാഴാഴ്ച ചർച്ച നടക്കും.
നയരേഖ പാർട്ടി നയത്തിന് വിരുദ്ധമല്ല; നേരിട്ടുള്ള വിദേശനിക്ഷേപമാകാമെന്നും കോടിയേരി
03:31 PM Mar 02, 2022 | Deepika.com