സ്വ​ർ​ണ വി​ല കു​തി​ച്ചു ക​യ​റി

12:07 PM Mar 02, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,770 രൂ​പ​യും പ​വ​ന് 38,160 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,940 ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു. റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ല ഉ​യ​രു​ന്ന​ത്.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് വി​ല 38,000 ക​ട​ക്കു​ന്ന​ത്. യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ർ​ണ വി​ല ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്.