മീ​ഡി​യ വ​ണ്ണി​ന്‍റെ അ​പ്പീ​ൽ ത​ള്ളി; ചാ​ന​ൽ വി​ല​ക്ക് തു​ട​രും

11:03 AM Mar 02, 2022 | Deepika.com
കൊ​ച്ചി: മീ​ഡി​യ വ​ൺ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം ത​ട​ഞ്ഞ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി. ഇ​തോ​ടെ മീ​ഡി​യ​വ​ൺ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണ വി​ല​ക്ക് തു​ട​രും. സം​പ്രേ​ഷ​ണം ത​ട​ഞ്ഞ​തു ശ​രി​വ​ച്ച സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ചാ​ന​ൽ ന​ൽ​കി​യ ഹ​ർ​ജി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി.

കേ​ന്ദ്ര ന​ട​പ​ടി നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് ശ​രി​വ​ച്ചി​രു​ന്നു. ചാ​ന​ൽ ഉ​ട​മ​ക​ളാ​യ മാ​ധ്യ​മം ബ്രോ​ഡ്‌​കാ​സ്റ്റിം​ഗ് ലി​മി​റ്റ​ഡും ചാ​ന​ൽ ജീ​വ​ന​ക്കാ​രും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂണി​യ​നും ന​ൽ​കി​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​ക്ക് തു​ട​രാ​ൻ സിം​ഗി​ൾ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യ​ത് ശ​രി​യാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ല​യി​രു​ത്തി. അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ അപ്പീൽ നല്കുമെന്നു ചാനൽ അധികൃതർ അറിയിച്ചു.

മീഡിയ വൺ ചാനൽ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില പരാർമശങ്ങളും വിധിയിൽ ഉള്ളതായിട്ടാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അതുപോലെ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന നിലയിൽ കേന്ദ്രസർക്കാർ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കാര്യങ്ങൾ ഹർജിക്കാർക്കു കൈമാറുന്നതിനെയും കേന്ദ്രസർക്കാർ എതിർത്തിരുന്നു.