ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ക​ത്തി; ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

10:38 AM Mar 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ കോ​രാ​ണി പ​തി​നെ​ട്ടാം മൈ​ലി​ന് സ​മീ​പം ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ക​ത്തി. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ തീ​പി​ടി​ച്ച ബൈ​ക്ക് പൂ​ർ​ണ​മാ​യും ലോ​റി ഭാ​ഗീ​ക​മാ​യും ക​ത്തി​ന​ശി​ച്ചു.

ആ​റ്റി​ങ്ങ​ൽ ത​ച്ചൂ​ർ​ക്കു​ന്ന് സ്വ​ദേ​ശി അ​ച്ചു ആ​ണ് മ​രി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. കൂ​ടെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത ആ​സി​ഫ്, ലോ​റി ഡ്രൈ​വ​ർ, ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ രേ​വ​തി ആ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.