ഡ​മാ​സ്ക​സി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ തീ​പി​ടി​ത്തം; 11 പേ​ർ മ​രി​ച്ചു

07:58 AM Mar 02, 2022 | Deepika.com
ഡ​മാ​സ്ക​സ്: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ൽ-​ഹം​റ സ്ട്രീ​റ്റി​ലെ ലാ ​മി​റാ​ഡ മാ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ തെ​ന്ന് സ്റ്റേ​റ്റ് ന്യൂ​സ് ഏ​ജ​ൻ​സി സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു.

ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ശി​ച്ച​താ​യി എ​എ ഫ്‌​പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​രു​പ​തോ​ളം ഫ​യ​ർ എ​ൻ​ജി​നു​ക​ൾ നാ​ല് മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് തീ ​നി​യ ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ സാ​ധാ​ര​ണ ജീ​വ​ന​ക്കാ​രോ ആ​ണെ​ന്ന് സി​വി​ൽ ഡി ​ഫ​ൻ​സ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.