സെന്റ് പീറ്റേഴ്സ്ബർഗ്: യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യൻ നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽ നൂറുകണക്കിനു ആളുകളാണ് യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി തെരുവിൽ ഇറങ്ങി. 90-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ബിബിസി റഷ്യൻ സർവീസ് റിപ്പോർട്ട് ചെയ്യുന്നു.
നഗരമധ്യത്തിലെ നെവ്സ്കി അവന്യൂവിലുള്ള ഗോസ്റ്റിനി ഡ്വോർ ഷോപ്പിംഗ് സെന്ററിലാണ് പ്രതിഷേധം നടന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാധ്യമപ്രവർത്തകനും അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
രാജ്യത്ത് വ്യാപകമായി അരങ്ങേറുന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം അടിച്ചമര്‍ത്തുകയും നേതാക്കളെ ജയിലിൽ അടയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം ഏകദേശം 900 പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവച്ചിരുന്നു.
"നിർത്തൂ ഈ യുദ്ധം'; റഷ്യൻ നഗരത്തിൽ പ്രതിഷേധം; 90ലേറെ പേർ അറസ്റ്റിൽ
07:27 AM Mar 02, 2022 | Deepika.com