കോ​ഹ്‌​ലി​യു​ടെ നൂ​റാം ടെ​സ്റ്റ് നേ​രി​ട്ട് കാ​ണാം; 50 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും

05:02 AM Mar 02, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ മു​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നൂ​റാം ടെ​സ്റ്റ് ആ​രാ​ധ​ക​ർ​ക്ക് നേ​രി​ട്ട് കാ​ണാ​ൻ അ​വ​സ​രം. മൊ​ഹാ​ലി​യി​ലെ പി​സി​എ​ഐ​എ​സ് ബി​ന്ദ്ര സ്റ്റേ​ഡി​യ​ത്തി​ൽ മാ​ർ​ച്ച് നാ​ലി​ന് ആ​രം ഭി​ക്കു​ന്ന ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ കാ​ണി​ക​ൾ ഉ​ണ്ടാ​കും. മ​ത്സ​ര​ത്തി​ൽ 50 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കും എ​ന്ന് പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

നേ​ര​ത്തെ, മൊ​ഹാ​ലി ടെ​സ്റ്റി​ൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. മൊ​ഹാ​ലി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള കോ​വി​ഡ്-19 കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു ട​ർ​ന്നു ബി​സി​സി​ഐ​യും പ​ഞ്ചാ​ബ് സ​ർ​ക്കാ​രും തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ഹ്ലി​യു​ടെ നൂ​റാം ടെ​സ്റ്റ് മ​ത്സ​രം രോ​ഹി​ത് ശ​ര്‍​മ്മ​യു​ടെ ക്യാ​പ്റ്റ​നാ​യു​ള്ള ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കൂ​ടി യാ​ണ്. 2011 ജൂ​ണി​ല്‍ ജ​മൈ​ക്ക​യി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് എ​തി​രെ​യാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ അ​ര​ങ്ങേ റ്റം.​ഇ​തു​വ​രെ 99 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 50.39 ശ​രാ​ശ​ര​യി​ൽ 7962 റ​ൺ​സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.