പ​രി​ക്ക് സാ​ര​മു​ള്ള​ത്; ശ്രീ​ശാ​ന്തി​ന് ര​ഞ്ജി സീ​സ​ൺ ന​ഷ്ട​മാ​യേ​ക്കും

03:13 AM Mar 02, 2022 | Deepika.com
രാ​ജ്കോ​ട്ട്: പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ കേ​ര​ള ക്രി​ക്ക​റ്റ് ടീം ​അം​ഗം ശ്രീ​ശാ​ന്തി​ന് 2022 ര​ഞ്ജി ട്രോഫി​യി​ൽ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യേ​ക്കും. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന ചി​ത്രം ചൊ​വ്വാ​ഴ്ച ശ്രീ ​ത​ന്നെ ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. താ​ര​ത്തി​ന്‍റെ പ​രി​ക്ക് മാ​റാ​ൻ സ​മ​യം എ​ടു​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ര​ഞ്ജി ട്രോ​ഫി​യി​ല്‍ ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​മ്പ് ന​ട​ന്ന പ​രി​ശീ​ല​ന സെ​ഷ​നി​ടെ പ​രി​ക്കേ​റ്റ താ​യും ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ശ്രീ​ശാ​ന്ത് ഫെ​ബ്രു​വ​രി 23-ന് ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി ച്ചി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ശ്രീ ​ക​ളി​ച്ചി​രു​ന്നി​ല്ല.

കേ​ര​ള​ത്തി​ന്‍റെ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ താ​ര​ത്തി​ന് ക​ളി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന​ത് സം​ശ​യ​മാ​ണ്. അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ല്‍ താ​ര​മോ കെ​സി​എ​യോ യാ​തൊ​രു പ്ര​തി​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല.