ബംബോലി: ഹൈദരാബാദിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ജംഷഡ്പുർ എഫ്സി. ജയത്തോടെ ജംഷഡ്പുർ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ജംഷഡ്പുരിന് 18 കളിൽ 37 പോയിന്റും ഹൈദരാബാദിന് 19 മത്സരങ്ങളിൽനിന്നായി 35 പോയിന്റുമാണുള്ളത്.
പീറ്റർ ഹാർട്ലി, ഡാനിയേൽ ചീമ എന്നിവരാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്. ഒരു ഗോൾ ഓൺഗോളായി. ജംഷഡ്പുർ താരം 68 ാം മിനറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എതിരാളികൾ 10 പേരായി ചുരുങ്ങിയിട്ടും ഹൈദരാബാദിന് തിരിച്ചടിക്കാനായില്ല. ഒഗ്ബച്ചെ ഉൾപ്പെടെ പ്രമുഖർക്ക് വിശ്രമം അനുവദിച്ചാണ് ഹൈദരാബാദ് ഇറങ്ങിയത്.
ഹൈദരാബാദിനെ വീഴ്ത്തി ജംഷഡ്പുർ ഒന്നാമത്
10:58 PM Mar 01, 2022 | Deepika.com