കീ​വി​ലെ ടി​വി ട​വ​ർ ത​ക​ർ​ത്ത് റ​ഷ്യ; ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം നി​ർ​ത്തി

09:50 PM Mar 01, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ടി​വി ട​വ​ർ ത​ക​ർ​ത്ത് റ​ഷ്യ. ഇ​തോ​ടെ യു​ക്രെ​യ്ൻ ടി​വി ചാ​ന​ലു​ക​ൾ​ക്ക് സം​പ്രേ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. കീ​വി​ലെ സെ​ക്യൂ​രി​റ്റി സ​ർ​വീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ക്ര​മി​ക്കു​മെ​ന്ന് റ​ഷ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു സ​മീ​പ​ത്തു​ള്ള ആ​ളു​ക​ളോ​ട് പ്ര​ദേ​ശ​ത്തു​നി​ന്നും ഒ​ഴി​ഞ്ഞു​പോ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ടി​വി ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം നി​ർ​ത്തി​യ​താ​യി കീ​വ് ആ​സ്ഥാ​ന​മാ​യു​ള്ള യു​ക്രെ​യ്ൻ-​ഇം​ഗ്ലീ​ഷ് ഭാ​ഷാ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കൈ​വ് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് പ​റ​ഞ്ഞു. റ​ഷ്യ​ക്കാ​ർ​ക്കെ​തി​രെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.