യു​ക്രെ​യ്ൻ ര​ക്ഷാ​ദൗ​ത്യം: പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

09:19 PM Mar 01, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മു​ൻ​പ് കേ​ര​ള ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ​മു​ള്ള മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി.

ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ, സ​ഫീ​ർ അ​ഹ​മ്മ​ദ് അ​ബ്ദു​ൾ റൗ​ഫ്, എം. ​കി​ര​ണ്‍ എ​ന്നി​വ​രാ​ണ് ഇന്ന് കേ​ര​ള ഹൗ​സി​ൽ എ​ത്തി ചു​മ​ത​ല​യേ​റ്റ​ത്. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ യാ​ത്ര​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം യു​ക്രെ​യ്നി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ സൗ​ക​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടായി​രു​ന്നു. കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യ കാ​റു​ക​ളി​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തു നി​ൽ​ക്കേ​ണ്ടിയും ​വ​ന്നി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നെ​ത്തി​ക്കാ​ൻ കേ​ര​ള ഹൗ​സ് പ്ര​ത്യേ​ക ബ​സ് ഏ​ർ​പ്പെ​ടു​ത്തി​യു​ക​യാ​യി​രു​ന്നു.