റ​ഷ്യ-​യു​ക്രെ​യ്ൻ സ​മാ​ധ​ന ച​ർ​ച്ച ബു​ധ​നാ​ഴ്ച

07:42 PM Mar 01, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ര​ണ്ടാം റൗ​ണ്ട് സ​മാ​ധ​ന ച​ർ​ച്ച ബു​ധ​നാ​ഴ്ച ന​ട​ക്കും. റ​ഷ്യ​യു​ടെ ടാ​സ് ന്യൂ​സ് ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ബെ​ലാ​റൂ​സി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ആ​ദ്യ റൗ​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു.

അ​ഞ്ച​ര​മ​ണി​ക്കൂ​റാ​ണ് യു​ക്രെ​യ്ൻ, റ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ൾ ബെ​ലാ​റൂ​സ് അ​തി​ർ​ത്തി ന​ഗ​ര​മാ​യ ഗോ​മ​ലി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത്. സ​മ്പൂ​ർ​ണ സേ​നാ പി​ന്മാ​റ്റം വേ​ണ മെ​ന്നും ക്രി​മി​യ​യി​ൽ​നി​ന്നും ഡോ​ണ്‍​ബാ​സി​ൽ​നി​ന്നും റ​ഷ്യ​ൻ സേ​ന പി​ന്മാ​റ​ണ​മെ​ന്നും യു​ക്രെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ടി​നി​ർ​ത്ത​ലും സേ​നാ പി​ന്മാ​റ്റ​വു​മാ​ണു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി ച​ർ​ച്ച​യ്ക്കു മു​ൻ​പേ അ​റി​യി​ച്ചി​രു​ന്നു.