കൊച്ചി/കോഴിക്കോട്: യുക്രയ്നിൽ നിന്ന് 12 മലയാളി വിദ്യാർഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ വൈകിട്ട് 5.20 ന് വിമാനത്തിൽ ആറ് വിദ്യാർഥികളും കോഴിക്കോട് ഒരു വിദ്യാർഥിയും എത്തി. അഞ്ച് വിദ്യാർഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും.
ആദർശ് അലക്സ്, പഴയടത്ത് സുരേന്ദ്രനാഥൻ വേണുഗോപാൽ, അനഘശ്രീ പാർവതി, ഷോൺ ജോൺ, എൽന, അബിയ സാമുവൽ എന്നിവരാണ് കൊച്ചിയിലെത്തിയത്. ലദീദ വി കോഴിക്കോടെത്തി. അബിൻ അശോക്, ബിനുഷ, അക്ഷയ് ലാൽ, ജസ്റ്റിൻ രാജ് ഫിലോബായ് ജെൻസി, മുഹമ്മദ് അലി ഷാജഹാൻ എന്നിവരാണ് തിരുവനന്തപുരത്തെത്തുക.
യുക്രയ്നിൽ നിന്ന് 12 മലയാളി വിദ്യാർഥികൾ കൂടി നാട്ടിലെത്തി
07:22 PM Mar 01, 2022 | Deepika.com