തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പുന്നോൽ കിഴക്കയിൽ ഹൗസിൽ സി.കെ അർജുൻ (23), ടെമ്പിൾഗേറ്റ് സോപാനത്തിൽ കെ.അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ സി.കെ അശ്വന്ത് (23), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ ദീപക് സദാനന്ദൻ (29) എന്നിവരാണ് അറസ്റ്റിലായത്.
ഫോറൻസിക് പരിശോധനയിൽ ദീപക്കിന്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് കൊമ്മൽ വയലിലെ കെ.ലിജേഷ്, പുന്നോൽ സ്വദേശികളായ കെ.വി വിമിൻ, അമൽ മനോഹരൻ, ഗോപാലപ്പേട്ടയിലെ സുനേഷ് എന്ന മണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മത്സ്യബന്ധന ജോലികഴിഞ്ഞ് പുലർച്ചെ തിരിച്ചെത്തിയ ഹരിദാസനെ വീട്ടുമുറ്റത്തിട്ടാണ് വെട്ടിക്കൊന്നത്.
ഹരിദാസൻ വധം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
05:01 PM Mar 01, 2022 | Deepika.com