ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

04:56 PM Mar 01, 2022 | Deepika.com
തൃ​ശൂ​ർ: സ്വ​കാ​ര്യ ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി മ​ല​പ്പു​റം സ്വ​ദേ​ശി ദു​ൽ​ഫി​ക്ക​ർ (22) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ​യാ​ണ്‌ അ​പ​ക​ടം.

കൂ​ട്ടു​കാ​രു​മൊ​ത്ത്‌ കു​ളി​ക്കാ​നി​റ​ങ്ങി​യ ദു​ൽ​ഫി​ക്ക​ർ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ മു​ങ്ങ​ൾ വി​ദ​ഗ്ധ​രാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ച​ത്. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ദു​ൾ​ഫി​ക്ക​ർ.