സു​ധാ​ക​ര​നു​മാ​യി ത​ർ​ക്ക​മി​ല്ല; പു​നഃ​സം​ഘ​ട​ന​യി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് സ​തീ​ശ​ൻ

03:20 PM Mar 01, 2022 | Deepika.com
ക​ണ്ണൂ​ർ: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്കു ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഡി​സി​സി പു​നഃ​സം​ഘ​ട​ന നി​ർ​ത്തി​വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്രതികരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

എ​ല്ലാ നേ​താ​ക്ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് പു​നഃസം​ഘ​ട​ന ന​ട​ത്തു​ന്ന​ത്. ജം​ബോ ക​മ്മി​റ്റി​ക​ൾ വേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ​മി​ക​വി​ല്ലാ​ത്ത ചി​ല​ർ പു​റ​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​പ്പോ​ൾ അ​തൃ​പ്തി സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ സു​ധാ​ക​ര​നു​മാ​യി എ​ല്ലാ ദി​വ​സ​വും സം​സാ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കൂ​ടി​ക്കാ​ഴ്ച മാ​ത്ര​മാ​ണ് വാ​ർ​ത്ത​യാ​യ​ത്. പു​നഃ​സം​ഘ​ട​ന നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ചു സു​ധാ​ക​ര​ൻ ഹൈ​ക്ക​മാ​ൻ​ഡി​നു ക​ത്ത​യ​ച്ച​ കാ​ര്യം അ​റി​യി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.