കീ​വി​ലെ ആ​ശു​പ​ത്രി​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം; കേ​ഴ്സ​ൻ പൂ​ർ​ണ​മാ​യും കീ​ഴ​ട​ക്കി

11:49 AM Mar 01, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്‌​നി​ലെ കേ​ഴ്‌​സ​ന്‍ പൂ​ര്‍​ണ​മാ​യും കീ​ഴ​ട​ക്കി റ​ഷ്യ​ന്‍ സൈ​ന്യം. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ല്‍ റ​ഷ്യ​ന്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചു.

അ​തേ​സ​മ​യം, കീ​വി​ന് സ​മീ​പം ആ​ശു​പ​ത്രി​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ന്നു. ബു​സോ​വ​യി​ല്‍ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. കീ​വി​ലെ പു​ന​ര​ധി​വാ​സ മേ​ഖ​ല​ക​ളി​ലും ഷെ​ല്ലാ​ക്ര​മ​ണം ന​ട​ന്നു.