ആ പരാതി ആ​സൂ​ത്രി​ത നീ​ക്കം; ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശത്തിൽ അ​തൃ​പ്തി​യു​മാ​യി കെ.​സു​ധാ​ക​ര​ൻ

11:00 AM Mar 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​ത്തി​ല്‍ അ​തൃ​പ്തി​യു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. എം​പി​മാ​രു​ടെ പ​രാ​തി​ക്കു പി​ന്നി​ല്‍ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്നും എം​പി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ച്ച​ത്. നാ​ല് എം​പി​മാ​രു​ടെ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ന​ട​പ​ടി.

എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ളി​ൽ ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ത്വം അ​ന​ർ​ഹ​ർ​ക്കു ല​ഭി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് എം​പി​മാ​ർ ഉ​ന്ന​യി​ച്ച​ത്.