ആഭ്യന്തര വകുപ്പിനെക്കുറിച്ച് എന്തു പറയും? സമ്മേളനത്തിലേക്കു കണ്ണുനട്ട് അണികൾ

10:50 AM Mar 01, 2022 | Deepika.com
കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നത്തിനു കൊടി ഉയർന്നപ്പോൾ പാ​ര്‍​ട്ടി​ക്ക​ക​ത്തും പു​റ​ത്തും ‘ആ​ഭ്യ​ന്ത​ര' ച​ര്‍​ച്ചയും ചൂടുപിടിക്കുന്നു.ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി‌​ന്‍റെ കാ​ല​ത്ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യും പോരായ്മകളുമാണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രിത​ന്നെ കൈയാ​ളു​ന്ന വ​കു​പ്പാ​യ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ആ​ശ​യ​ക്കുഴപ്പത്തി​ലാ​ണ് പാ​ര്‍​ട്ടി. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ വീ​ഴ്ച എ​ണ്ണി​പ​റ​ഞ്ഞു കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സ​മ​ര​പ​ര​മ്പ​ര​ക​ള്‍​ക്ക് ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ല​താ​നും. ഏറ്റവും ഒടുവിലായി തിരുവനന്തപുരം തിരുവല്ലത്തെ ഒരു കസ്റ്റഡി മരണ സംഭവം കൂടി വിവാദമായിട്ടുണ്ട്.

സി​പി​എം സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന അ​ന്നു​മു​ത​ല്‍ ആഭ്യന്തര വകുപ്പിനെതിരേ ശ​ക്ത​മാ​യ സ​മ​രം തുടങ്ങാനാണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. രാഷ്‌ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും ഗു​ണ്ടാ​ആക്രമണങ്ങ​ളും ക​ണ​ക്കു​സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​ര പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്.

ബി​ജെ​പി​യാ​ക​ട്ടെ അ​ക്ര​മ ​രാഷ്‌ട്രീയം ദേ​ശീ​യ​ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​ വ​കു​പ്പി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് എ​തു രീ​തി​യി​ല്‍ സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി അ​ണി​ക​ള്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പു​തു​മു​ഖ​ങ്ങ​ള്‍ നി​റ​ഞ്ഞ മ​ന്ത്രിസ​ഭയ്ക്കെതിരേയുള്ള ആരോപണങ്ങൾ പാ​ര്‍​ട്ടി സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ തള്ളിക്കളയുകയാണ്. മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ താ​ന്‍ മ​ന്ത്രി സ​ഭ​യി​ലേ​ക്ക് എ​ത്തു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം മു​ള​യി​ലേ നു​ള്ളു​ന്നു.

എ​ന്താ​യാ​ലും സി​ല്‍​വ​ര്‍ ലൈ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കും സ​ര്‍​ക്കാ​രി​നും ഏ​റെ മു​ന്നോ​ട്ടു​ പോ​കേ​ണ്ട​തു​ള്ള​തി​നാ​ല്‍ ആ​ഭ്യ​ന്ത​രം ഗൗരവമുള്ള വി​ഷ​യ​മാ​യിത്ത​ന്നെ പാ​ര്‍​ട്ടി പരിഗണിക്കു​മെ​ന്നു​റ​പ്പാ​ണ്. മാത്രമല്ല, തുടർഭരണത്തിന്‍റെ സാധ്യതകൾ നിലനിർത്തണമെങ്കിൽ ആഭ്യന്തര വകുപ്പിന്‍റെ മെച്ചപ്പെട്ട പ്രവർത്തനം അനിവാര്യമാണ്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​യ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങളോടുള്ള മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍റെ നി​ല​പാ​ട് ത​ന്നെ​യാ​യി​രി​ക്കും നി​ര്‍​ണാ​യ​ക​മാ​കു​ക.