ഹരിദാസ് വധം; മൂന്ന് പേർ കൂടി അറസ്റ്റിൽ
10:19 AM Mar 01, 2022 | Deepika.com
കണ്ണൂർ: സിപിഎം പ്രവര്ത്തകന് ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ട്.