ബെ​ലാ​റൂ​സി​ലെ എം​ബ​സി അ​ട​ച്ച് അ​മേ​രി​ക്ക

05:09 AM Mar 01, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ബെ​ലാ​റൂ​സി​ലെ എം​ബ​സി അ​ട​ച്ച് അ​മേ​രി​ക്ക. യു​ക്രെ​യ്നി​ൽ റ​ഷ്യ​ന്‍ ആ​ക്ര​മ​ണം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​സ് നീ​ക്കം. എം​ബ​സി​യി​ലെ അ​മേ​രി​ക്ക​ന്‍ പ​താ​ക, ജീ​വ​ന​ക്കാ​ര്‍ താ​ഴ്ത്തു​ന്ന​തി​ന്‍റെ ഫോ​ട്ടോ യു​എ​സ് അം​ബാ​സ​ഡ​ര്‍ ജൂ​ലി ഫി​ഷ​ര്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു.

ത​ല​സ്ഥാ​ന​മാ​യ മി​ന്‍​സ്‌​കി​ലാ​ണ് ബെ​ല​റു​സി​ലെ യു​എ​സ് എം​ബ​സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എം​ബ​സി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ അ​മേ​രി​ക്ക​ന്‍ ജീ​വ​ന​ക്കാ​രും ബെ​ല​റൂ​സ് വി​ട്ട​താ​യും ഫി​ഷ​ര്‍ ട്വീ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. എം​ബ​സി​യി​ലെ അ​ടി​യ​ന്ത​ര വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും മ​ട​ങ്ങി​വ​രാ​നു​ള്ള അ​നു​മ​തി​യും യു​എ​സ് ന​ല്‍​കി​യി​രു​ന്നു.

യു​ക്രെ​യ്നി​ൽ റ​ഷ്യ​ന്‍ സൈ​ന്യം ന​ട​ത്തു​ന്ന പ്ര​കോ​പ​ന​ര​ഹി​ത​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​യ ആ​ക്ര​മ​ണം ഉ​യ​ര്‍​ത്തു​ന്ന സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ത​ങ്ങ​ള്‍ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ന്‍ പ​റ​ഞ്ഞു.