‌ഗു​രു​ഗ്രാ​മി​ൽ മൂ​ന്നു സി​എ​ൻ​ജി പ​ന്പ് ജീ​വ​ന​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി

02:56 AM Mar 01, 2022 | Deepika.com
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ മൂ​ന്നു സി​എ​ൻ​ജി പ​ന്പ് ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. പ​ന്പ് മാ​നേ​ജ​ർ പു​ഷ്പേ​ന്ദ്ര, ജീ​വ​ന​ക്കാ​രാ​യ ഭൂ​പേ​ന്ദ​ർ, ന​രേ​ഷ് എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണു മൂ​വ​രും.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ​ന്പി​ലു​ണ്ടാ​യി​രു​ന്ന പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. മാ​നേ​ജ​രു​ടെ മു​റി​യി​ലാ​ണു പു​ഷ്പേ​ന്ദ്ര​യു​ടെ​യും ന​രേ​ഷി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭൂ​പേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം മു​റി​ക്കു വെ​ളി​യി​ലാ​യി​രു​ന്നു.