റ​ഷ്യ, ബെ​ലാ​റൂ​സ് താ​ര​ങ്ങ​ൾ​ക്ക് വി​ല​ക്ക്; ക​ടു​പ്പി​ച്ച് ഐ​ഒ​സി

09:47 PM Feb 28, 2022 | Deepika.com
ല​ണ്ട​ൻ: യു​ക്രെ​യ്‌​നെ ആ​ക്ര​മി​ച്ച റ​ഷ്യ​ക്കെ​തി​രെ പ്ര​തി​രോ​ധ​വു​മാ​യി കാ​യി​ക​ലോ​ക​വും. റ​ഷ്യ, ബെ​ലാ​റൂ​സ് താ​ര​ങ്ങ​ളെ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്കി​യ​താ​യി അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്സ് സ​മി​തി അ​റി​യി​ച്ചു.

ഇ​തി​നു പു​റ​മേ, റ​ഷ്യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ നി​ന്ന് വേ​ദി മാ​റ്റു​വാ​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ന്‍റെ വേ​ദി റ​ഷ്യ​യി​ൽ നി​ന്നും ഫ്രാ​ൻ​സി​ലേ​ക്ക് മാ​റ്റി​യ​താ​യി യു​വേ​ഫ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​പ്പോ​ഴി​താ 2022 ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ൽ നി​ന്നും റ​ഷ്യ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ലെ ​ഗ്രെ​റ്റ്.

റ​ഷ്യ യു​ക്രെ​യ്നി​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് കൊ​ണ്ട് പോ​ള​ണ്ട്, സ്വീ​ഡ​ൻ, ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. 2022 ലോ​ക​ക​പ്പി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ വേ​ണ്ടി ക​ളി​ക്കു​ന്ന യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ റ​ഷ്യ​യു​മാ​യി ക​ളി​ക്കി​ല്ലെ​ന്ന് ഈ ​രാ​ജ്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

"കാ​യി​ക ലോ​ക​ത്തി​ന്, പ്ര​ത്യേ​കി​ച്ച് ഫു​ട്ബോ​ളി​ന് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​ഷ്‌​പ​ക്ഷ​ത പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ലോ​ക​ക​പ്പി​ൽ നി​ന്നും റ​ഷ്യ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ഉ​യ​ർ​ന്നാ​ൽ അ​ത് ഞാ​ൻ എ​തി​ർ​ക്കി​ല്ല.'- ലെ ​ഗ്രെ​റ്റ് പ​റ​ഞ്ഞു.