സ്ഥി​തി സ​ങ്കീ​ർ​ണം: അ​ടി​യ​ന്ത​ര​മാ​യി റ​ഷ്യ വി​ടാ​ൻ പൗ​ര​ന്മാ​രോ​ട് അ​മേ​രി​ക്ക

08:18 PM Feb 28, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൗ​ര​ന്മാ​ർ റ​ഷ്യ വി​ട​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. റ​ഷ്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ അ​ടി​യ​ന്ത​ര​മാ​യി റ​ഷ്യ വി​ടാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രോ​ടും മ​ട​ങ്ങി​യെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ബെ​ലാ​റൂ​സി​ലെ യു​എ​സ് എം​ബ​സി അ​ട​ക്കു​ക​യും ചെ​യ്തു.

യു​ക്രെ​യി​ലെ സാ​ഹ​ച​ര്യം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ഷ്യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും പൗ​ര​ന്‍​മാ​ര്‍​ക്ക് ന​ല്‍​കി​യ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ത്തി​ല്‍ യു​ക്രെ​യ്നി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.