റ​ഷ്യ 36 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി

07:55 PM Feb 28, 2022 | Deepika.com
മോ​സ്‌​കോ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യ്ക്കു മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് റ​ഷ്യ​യും. 36 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് റ​ഷ്യ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

റ​ഷ്യ​യു​ടെ വ്യോ​മാ​തി​ർ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് ബ്രി​ട്ട​ൻ, ജ​ർ​മ​നി, സ്പെ​യി​ൻ, ഇ​റ്റ​ലി, കാ​ന​ഡ എ​ന്നി​വ​യു​ൾ​പ്പെ​ടെ 36 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കാ​ണ് ഇ​ന്ന് മു​ത​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.