സെ​ബി അ​ധ്യ​ക്ഷ​യാ​യി മാ​ധ​ബി പു​രി ബു​ച്ചി​നെ നി​യ​മി​ച്ചു

06:37 PM Feb 28, 2022 | Deepika.com
മും​ബൈ: മാ​ധ​ബി പു​രി ബു​ച്ചി​യെ സെ​ബി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണാ​യി നി​യ​മി​ച്ചു. സെ​ബി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത അ​ധ്യ​ക്ഷ​യാ​ണ് മാ​ധ​ബി പു​രി ബു​ച്ചി. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് അ​വ​രു​ടെ നി​യ​മ​നം.

നി​ല​വി​ലെ ചെ​യ​ർ​മാ​ൻ അ​ജ​യ് ത്യാ​ഗി​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് തീ​രാ​നി​രി​ക്കെ​യാ​ണ് മാ​ധ​ബി പു​രി ബു​ച്ചി​യു​ടെ നി​യ​മ​നം. സെ​ബി​യു​ടെ മു​ഴു​വ​ൻ​ സ​മ​യ അം​ഗ​മാ​കു​ന്ന ആ​ദ്യ​ത്തെ വ​നി​ത എ​ന്ന നേ​ട്ട​വും നേ​ര​ത്തെ മാ​ധ​വി പു​രി ബു​ച്ച് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

2009-11 കാ​ല​ത്ത് ഐ​സി​ഐ​സി​ഐ സെ​ക്യൂ​രി​റ്റീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.